ആറ്റിങ്ങൽ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്രകലാപീഠത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനും ദേവസ്വം ബോർഡ് അംഗങ്ങൾക്കും പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ക്ഷേത്രകലാപീഠത്തിലെ പ്രഥമ കൈയെഴുത്തു മാസികയുടെ പ്രകാശനവും നിർവഹിച്ചു. അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കലാപീഠം ഡയറക്ടർ എൻ.ഗോപിനാഥൻ പിള്ള, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ദേവസം ബോർഡ് മെമ്പർ എൻ വിജയകുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, വാർഡ് മെമ്പർ ആർ.എസ്. പ്രശാന്ത്, മുൻ നഗരസഭ ചെയർമാൻ സി. ജെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.