മുടപുരം: അവിവാഹിത-വിധവ പെൻഷൻ കൈപ്പറ്റുന്നവർ വിവാഹമോ പുനർവിവാഹമോ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന അധികാരികളുടെ സർട്ടിഫിക്കറ്റ് എല്ലാ വർഷവും ഡിസംബർ മാസം സെക്രട്ടറി മുൻപാകെ സമർപ്പിക്കണം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഗുണഭോക്താക്കളുടെ സാമൂഹിക പെൻഷൻ പ്രസ്‌തുത സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് വരെ താത്കാലികമായി തടഞ്ഞു വെയ്ക്കുന്നതാണെന്നും സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് പുനഃസ്ഥാപിച്ച് നൽകും. 60 വയസ് കഴിഞ്ഞ ഗുണഭോക്താക്കൾ പ്രസ്തുത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു .