തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രസ്‌ക്ലബിൽ നടന്ന മാദ്ധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഡയറക്ടർ നരസിംഹുഗാരി റെഡി ടി.എൽ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ എന്നിവർ പങ്കെടുത്തു.