പാലോട്: ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന അമ്മയ്‌ക്കും മക്കൾക്കും തെരുവ്നായ്‌ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. പച്ച മണ്ഡപക്കുന്നിൽ വാടകയ്‌ക്ക് താമസിക്കുന്ന സന്ധ്യ,​ മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവർക്ക് നേരെ വീട്ടിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെയും (14)​,​ അർജ്ജുനെയും (8)​ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയരാക്കി. അനധികൃത കോഴിഫാമുകളിലെ വേസ്റ്റുകൾ ഉപേക്ഷിക്കുന്ന സ്ഥലങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.