തിരുവനന്തപുരം: ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ സെമിനാർ എക്സൈസ് വകുപ്പ് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹിം, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ന്യൂട്ടൺ ജോ, കന്റോൺമെന്റ് പൊലീസ് ജനമൈത്രി കൺവീനർ ഡോസ്‌റ്റൺ തുടങ്ങിയവർ സംസാരിച്ചു.