തിരുവനന്തപുരം: ഭൂമിത്ര,​ ജോയിന്റ് കൗൺസിൽ,​ സിൽവർ ഫൗണ്ടേഷൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ 'പ്രളയ പശ്ചാത്തലത്തിൽ കേരളത്തിലെ ഭൂവിനിയോഗം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഭൂമിത്ര രക്ഷാധികാരി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന സെമിനാറിൽ ഡോ. കെ.പി. ത്രിവിക്രംജി, ഭൗമശാസ്ത്രം പഠനകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. വി. നന്ദകുമാർ എന്നിവർ പ്രഭാഷണം നടത്തി. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ മോഡറേറ്ററായി. സിൽവർ ഫൗണ്ടേഷൻ സെക്രട്ടറി ചന്ദ്രസേനൻ.പി സ്വാഗതവും ഭൂമിത്ര സെക്രട്ടറി ശ്യം ടി. മാത്യു നന്ദിയും പറഞ്ഞു.