നെയ്യാറ്റിൻകര: ഡോ.ബി.ആർ.അംബേദ്കറുടെ 53-ാം അനുസ്മരണ സമ്മേളനം ഭാരതീയ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗഷനിൽ ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി.വിജയകുമാന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ,അമരവിള സുദേവകുമാർ,അയിര സലിം രാജ്,നെയ്യാറ്റിൻകര അജിത്,സമ്പീർ അലി എന്നിവർ പ്രസംഗിച്ചു.