
കിളിമാനൂർ:കാണിക്ക വഞ്ചിയിൽ സ്ഥാപിച്ചിരുന്ന കൃഷ്ണ വിഗ്രഹം തകർത്തതായി പരാതി.കണ്ണയം കോട് കുളവരമ്പത്ത് അപ്പൂപ്പൻ നട ക്ഷേത്രത്തിന്റെ കണ്ണയം കോട് ജംഗ്ഷനിലെ കാണിക്കയിൽ ന്ഥാപിച്ചിരുന്ന കൃഷ്ണ വിഗ്രഹമാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.ക്ഷേത്രഭാരവാഹികൾ കിളിമാനൂർ പോലിസിൽ പരാതി നൽകി.