നെയ്യാറ്റിൻകര: സഹകരണ ജനാധിപത്യവേദി താലൂക്ക് കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് ഉദ്ഘാടനം ചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള യു.ഡി.എഫ് സംഘങ്ങളെ അസിസ്റ്റന്റ് രജിസ്ട്രാർ പൂർണമായും ഒഴിവാക്കുകയാണെന്ന് കൺവെൻഷൻ ആരോപിച്ചു. എൻ. ശൈലേന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. എം.ആർ. സൈമൺ, വെൺപകൽ അവനീന്ദ്രകുമാർ, എം. മണികണ്ഠൻ, കെ.വി. അഭിലാഷ്, എസ്. സുബ്രഹ്മണ്യപിള്ള, ജോസ് മാത്യു പോളയ്ക്കൽ, മഞ്ചവിളാകം ജയൻ എന്നിവർ സംസാരിച്ചു.