വിതുര: കൊഫുഖാൻ ഷിട്ടോറിയു കരാട്ടേ കരാട്ടേ സ്കൂളിന്റ നേതൃത്വത്തിലുള്ള ജില്ലാതല കരാട്ടേ മത്സരം ഞായറാഴ്ച രാവിലെ 9ന് ആര്യനാട് പാലൈക്കോണം വില്ലാ നസ്രത്ത് ഹൈസ്കൂളിൽ നടക്കുമെന്ന് സെൻസായി വലിയകലുങ്ക് എൻ.അനിൽകുമാർ അറിയിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകൾ പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ വി. വിജുമോഹൻ ഉദ്ഘാടനം ചെയ്യും.