പുതുക്കിയ പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ് - 2013 അഡ്മിഷന് മുൻപ്) രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് - 2013 അഡ്മിഷന് മുൻപ്) രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ജനുവരി 3, 7 തീയതികളിലേക്ക് മാറ്റി.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5ശതമാനം തുകയും അധികമായി അടയ്ക്കണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് (2010 & 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 നുളളിൽ സർവകലാശാല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
നാലാം സെമസ്റ്റർ ബി.എ എഫ്.ഡി.പി - സി.ബി.സി.എസ്.എസ് (മേഴ്സിചാൻസ് - 2010, 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 17 വരെ അപേക്ഷിക്കാം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യവട്ടം, കൊല്ലം സെന്ററുകളിൽ 8 ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവച്ചു. പാളയം കാമ്പസിൽ നടത്തിവന്ന ബിരുദ ബിരുദാനന്തര ക്ലാസുകൾ ഇന്നു മുതൽ കാര്യവട്ടം കാമ്പസിൽ നടത്തും. വിശദവിവരങ്ങൾക്ക് www.ideku.net.
സീറ്റൊഴിവ്
കമ്മ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 15 നകം അപേക്ഷിക്കണം. ഫോൺ: 9747318105
തീയതി നീട്ടി
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേവിന്റെ പ്രതിനിധികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in.