നെയ്യാറ്റിൻകര : കരിച്ചൽ അനിൽമന്ദിരത്തിൽ പരേതനായ എൻ.ശശിധരന്റെ (കുട്ടപ്പൻ ജോത്സ്യൻ) ഭാര്യ ജഗദമ്മ .ഡി (70) നിര്യാതയായി.
ആര്യങ്കോട് മണ്ണാംകോണം നെട്ടിയറ അരുൺ ഭവനിൽ വിജയൻ-ഗീത ദമ്പതികളുടെ മകൻ അരുൺ(21)ആണുമരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാട്ടാക്കട പൊട്ടൻ കാവിനടുത്തുവച്ചാണ് അപകടം.
അരുണിനോടൊപ്പമുണ്ടായിരുന്ന പള്ളിച്ചൽ ശ്രീകൃഷ്ണസദനത്തിൽ ഹരികൃഷ്ണൻ(38), പിക്കപ്പിന്റെ ഡ്രൈവർ നിസാം എന്നിവർ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കാട്ടാക്കട ഭാഗത്തേയ്ക്കുവരുകയായിരുന്ന ബൈക്കിനെ എതിരെ വന്ന വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു.അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് പൂർണ്ണമായും വാനിന്റെ അടിയിലായി.അരുണിനെ വാനിന്റെ അടിയിൽ നിന്ന് ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.
ഫോട്ടോ................. മരിച്ച അരുൺ.