ബാലരാമപുരം: മുടവൂർപ്പാറ- മുക്കമ്പാലമൂട് റോ‌ഡിലെ അപകടക്കുഴികൾ ബ്ലോക്ക് മെമ്പറുടെ ഇടപെടലിനെ തുടർന്ന് നികത്താൻ നടപടിയായി. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് ബ്ലോക്ക് മെമ്പറുടെ അവസരോചിത ഇടപെടൽ ഉണ്ടായത്. മരാമത്ത് കാഞ്ഞിരംകുളം സെക്ഷൻ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഗോഡ്‌വിന്റെ നിർദ്ദേശപ്രകാരമാണ് മുടവൂർപ്പാറ മുതൽ മുക്കമ്പാലമൂട് വരെ റോഡിനു നടുവിൽ അപകടക്കെണിയായിമാറിയ പത്തോളം കുഴികൾ നികത്തിയത്. വാട്ടർ അതോറിട്ടി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതും വാഹനയാത്രികർക്ക് വിനയായി. കുഴികൾ അടിയന്തരമായി നികത്തണമെന്ന ബ്ലോക്ക് മെമ്പറുടെ പരാതിയിലാണ് മരാമത്ത് നടപടി സ്വീകരിച്ചത്.