ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തുന്ന രണ്ടാമത് ശിവഗിരി തീർത്ഥാടന ഫുട്ബാൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് 4ന് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാൾ താരം വി.പി. ഷാജി ഉദ്ഗാടനം ചെയ്യും. കേരളത്തിലെ പ്രഗത്ഭരായ എട്ട് സ്കൂൾ ടീമുകൾ (അണ്ടർ19) മത്സരത്തിൽ പങ്കെടുക്കും. ശിവഗിരി ശ്രീനാരായണ കോളേജിലെ ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം സെന്റ്ജോസഫ് എച്ച്.എസ്.എസും വെട്ടുകാട് സെന്റ്മേരീസ് എച്ച്.എസ്.എസും തമ്മിൽ ഏറ്റുമുട്ടും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, മീഡിയാകമ്മിറ്റി ചെയർമാൻ സ്വാമി ശാരദാനന്ദ, സ്പോർട്സ് കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ സ്വാമി ബോധിതീർത്ഥ, ചെയർമാൻ വി. അനിൽകുമാർ, രക്ഷാധികാരി വി. ജയപ്രകാശൻ എന്നിവർ സംസാരിക്കും.