
ബാലരാമപുരം: ഫ്ലോട്ടുകളുടെ വിസ്മയകലാകാരൻ ജിനനെ കാണാൻ തലയൽ കെ.വി.എൽ.പി.എസ്സിലെ കുരുന്നുകളെത്തി. വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായാണ് തലയൽ കെ.വി.എൽ.പി.എസ്സിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആർട്ടിസ്റ്റ് ജിനന്റെ വീട് സന്ദർശിച്ചത്. ശില്പകലയുടെ സാങ്കേതികത്വത്തെക്കുറിച്ചും ഫ്ലോട്ടുകളുടെ നിർമ്മാണ വൈഭവത്തെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് പേപ്പർക്ലേയും മോൾഡും ഉപയോഗിച്ച് കൊച്ചുശില്പങ്ങളുണ്ടാക്കാൻ പരിശീലനം നൽകി. വീട്ടിലെത്തിയ കുരുന്നുകൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി ജിനൻ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് മെഴ്സി, അദ്ധ്യാപകരായ സുമ, ക്രിസ്തുദാസ്, റിസോഴ്സ് ടീച്ചർ ബീന, എസ്.എം.സി ചെയർപേഴ്സൺ അർച്ചന, മദർ പി.ടി.എ പ്രസിഡന്റ് ദിവ്യ, എസ്.എസ്.ജി അംഗങ്ങളായ ഷിബു, അമ്പിളി എന്നിവർ പങ്കെടുത്തു.