kims

തിരുവനന്തപുരം: കിംസ് ആശുപത്രി മോട്ടിവേഷൻ ഇന്ത്യ എന്ന സ്ഥാപനവുമായി ചേർന്ന് സൗജന്യ നിരക്കിൽ വിൽചെയർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിയുള്ളവരെ പരിമിതികൾ മറികടക്കാൻ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെ 80 ശതമാനം വരെ വിലക്കുറവിലാണ് വീൽചെയറുകൾ ലഭ്യമാക്കുന്നത്. വീൽചെയറിന്റെ വിലയുടെ ഭൂരിഭാഗവും കിംസ് വഹിക്കുമെന്ന് ആശുപത്രി ചെയർമാൻ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഇ.എം. നജീബ്, ഡോ. ലക്ഷ്‌മി, ഡോ. ഹരിഹരൻ, ബിജു മാത്യു, ഡോ. പ്രസാദ് മാത്യൂസ് എന്നിവർ പങ്കെടുത്തു.