പാലോട്: എ.ഐ.വൈ.എഫ് പെരിങ്ങമ്മല മേഖലാ സമ്മേളനം 22 ന് തെന്നൂരിൽ നടത്തുന്നതിന്റെ സ്വാഗത സംഘം രൂപീകരണ യോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ്.ടി, പാലോട് മേഖല സെക്രട്ടറി അസ്ലം, കൃഷ്ണകുമാർ, ബാബു എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ ഉദയൻ.പി, കൺവീനർ രഘു എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.