തിരു​വ​ന​ന്ത​പുരം: കേരള ഗസ​റ്റഡ് ഓഫീ​സേഴ്സ് യൂണി​യൻ ജില്ലാ സമ്മേ​ളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാ​ടനം ചെയ്തു. എം. വിൻസെന്റ് എം.​എൽ.​എ യാത്ര​അ​യപ്പ് സമ്മേ​ള​നവും കെ.​എ​സ്. ശബ​രീ​നാ​ഥൻ എം.​എൽ.​എ സമാ​പന സമ്മേ​ള​നവും സംസ്ഥാന പ്രസി​ഡന്റ് കെ. വിമ​ലൻ പ്രതി​നിധി സമ്മേ​ള​നവും ഉദ്ഘാ​ടനം ചെയ്തു. ജില്ലാ പ്രസി​ഡന്റ് എസ്. സുനിൽകു​മാർ അദ്ധ്യ​ക്ഷത വഹി​ച്ചു. ഡി.​സി.​സി പ്രസി​ഡന്റ് നെയ്യാ​റ്റിൻകര സനൽ, എസ്. അജ​യൻ, ടി.​എ. പത്മ​കു​മാർ, ജ്യോതി​ഷ്‌കു​മാർ, സംസ്ഥാന ഭാര​വാ​ഹി​ക​ളായ ഡോ. മനോ​ജ് ജോൺസൻ, കെ.ജെ. കുര്യാ​ക്കോ​സ്, എസ്. രാംദാ​സ്, കെ.​സി. സുബ്ര​ഹ്മ​ണ്യൻ, ഐ.​എം. മൊഹി​സിൻകോയ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്ര​ട്ടറി ബി.​എൽ. അനിൽകു​മാർ സ്വാഗ​തവും ജില്ലാ ട്രഷ​റർ എ. നിസാ​മു​ദീൻ നന്ദിയും പറ​ഞ്ഞു.