വർക്കല: 2020ലെ എൽ.ഡി.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കേരളകൗമുദിയും വർക്കല പൂർണ സക്‌സസ് മാസ്റ്റർ ടേം മാഗസീനും സംയുക്തമായി നടത്തുന്ന എൽ.ഡി.സി പരീക്ഷാ പരിശീലന സെമിനാർ ഇന്ന് രാവിലെ 10 മുതൽ 1 വരെ വർക്കല റെയിൽവേ സ്റ്റേഷൻ റെയിൽവേ ഗേറ്റിനു സമിപം കേശവ് ബിൽഡിംഗ്സിൽ നടക്കും. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളുടെ ഉത്തരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിച്ച് ആദ്യ റാങ്കുകളിൽ ഇടം നേടാനുളള ടിപ്‌സ് ആൻഡ് ടെക്‌നിക്‌സും ഉദ്യോഗാർത്ഥികൾക്ക് നൽകും.18 വയസ് കഴിഞ്ഞ് ആദ്യമായി എൽ.ഡി.സി പരീക്ഷ എഴുതുന്നവർ, സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ,വിദ്യാർത്ഥികൾ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാം. ഡോ. ജോഷി പാലത്തറ, ഡോ. അക്ഷയ് എന്നിവരാണ് സെമിനാർ നയിക്കുന്നത്.