തിരുവനന്തപുരം: ശംഖുംമുഖത്തിന്റെ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി ശംഖുംമുഖം സംരക്ഷണ സമിതി എന്ന പേരിൽ ആരംഭിച്ച സംഘടന പ്രവർത്തനമാരംഭിച്ചു. അശോകൻ നാടാലയിൽ (പ്രസിഡന്റ്), അജിത് ശംഖുംമുഖം (സെക്രട്ടറി), വിൻസെന്റ് കുലായ്സ് (ജനറൽ സെക്രട്ടറി), ജെയിംസ് ജേക്കബ് (ട്രഷറർ), ജോസഫ് പെരേര, മെൽവിൻ വിനോദ്, പാട്രിക് പെരേര, സന്തോഷ് സാംബശിവൻ, ജോൺ ബോസ്കോ ഡിക്രൂസ് (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.