വർക്കല:അയിരൂർ ആദിത്യ ഡേ കെയർ ആൻഡ് പ്രീ സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസും നടന്നു.സ്കൂൾ ചെയർമാൻ വിജയപണിക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുജയകുമാരി അദ്ധ്യക്ഷത വഹിച്ചു.അയിരൂർ സ്പെക്ട്ര ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ ശിശു രോഗ വിദഗ്‌ദൻ ഡോ.റാസിൻ നസറുളള കുട്ടികളെ പരിശോധിച്ചു.സൈക്കോളജി കൺസൾട്ടന്റ് സിദ്ദിഖ് ക്ലാസ് നയിച്ചു. ഡോ.അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും ഉണ്ടായിരുന്നു.