പാറശാല: അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകളെ തുടർന്ന് കഴിഞ്ഞ ആറ് മാസക്കാലമായി പാറശാല ഗ്രാമ പഞ്ചായത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കുടങ്ങളുമായി പാറശാല ഗാന്ധി പാർക്ക് ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പാറശാല വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ സമാപിച്ചു. കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി സെക്രട്ടറി മാരായ പാറശാല സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, കോൺഗ്രസ് പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് പെരുവിള രവി, ഡി.സി.സി അംഗങ്ങളായ അഡ്വ.ജോൺ, എ.സി.രാജ്, ടി.കെ. വിശ്വംഭരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽ, ബ്ലോക്ക് സെക്രട്ടറിമാരായ വി.കെ. ജയറാം, കൊറ്റമം മോഹനൻ, പാറശാല വിജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റൽ ഷീബ, കെൻസിലാലി, സാവിത്രികുമാരി, പ്രീജ തുടങ്ങിയവർ സംസാരിച്ചു.