നെയ്യാറ്റിൻകര : പ്ലാവിള സ്കൂളിന് സമീപം റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹംമ്പുകൾ അപകടം ക്ഷണിച്ചു വരുത്തുന്നതായി പരാതി. ഹമ്പിൽ തട്ടി രാത്രി ഇരുചക്രവാഹനങ്ങളിലെത്തുന്നവർ റോഡിൽ വീണ് അപകടം സംസഭവിക്കുന്നത് സ്ഥിരമെന്ന് നാട്ടുകാരുടെ പരാതി. ഹമ്പ് അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസവും സ്കൂട്ടിറിലെത്തിയ ദമ്പതികൾ ഹമ്പിൽ തട്ടി വീണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.