പാറശാല : പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ ബി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്‌ഘാടനം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ധർണയിൽ ബി.എം.എസ് എംപ്ലോയീസ് സംഘ് പാറശാല യൂണിറ്റ് സെക്രട്ടറി സുഹൃദ് കൃഷ്‌ണ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി യെ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്കുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്‌ഘാടനം കവിയും അദ്ധ്യാപകനുമായ രാജൻ വി. പൊഴിയൂർ നിർവഹിച്ചു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പ്രദീപ് നായർ, മേഖല സെക്രട്ടറി പി.ജി. അനിൽ, പാറശാല ടൗൺ വാർഡ് മെമ്പർ പി.എ. നീല, ബി.എം.എസ് സൗത്ത് ജില്ലാ സെക്രട്ടറി എസ്.ആർ. അനീഷ്, പെൻഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ജെ. ജയകുമാർ, പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.