തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചററുടെ ഇന്റർവ്യു തിങ്കളാഴ്ച രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്‌‌തിട്ടുളളവർ യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.