നിലമാമൂട്: കേരള സംസ്ഥാന പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പിന്റെയും കുന്നത്തുകാൽ തൊളിച്ചൽ ശുഭാമഹിളാ സമാജത്തിന്റെയും കുന്നത്തുകാൽ പഞ്ചായത്തും സംയുക്തമായി നാറാണി ജനതാലൈബ്രറി ഹാളിൽ നടത്തിയ പാരിസ്ഥിതികം പ്രോഗ്രാം നാറാണി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സജിത ഉദ്ഘാടനം ചെയ്തു. ലൈബ്രറി താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. പരമേശ്വരൻ പിള്ള, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അഡ്വ. എസ്.എസ്. റോജി, ഗ്ളാഡീസ് പൊൻബാല എന്നിവർ പ്രസംഗിച്ചു. വായുമലിനീകരണത്തിന്റെ ദൂഷ്യവശങ്ങൾ എന്ന വിഷയം തിരു. വിമൻസ് കോളേജ് റിട്ട. പ്രിൻസിപ്പാൾ സി.പി. അരവിന്ദാക്ഷൻ ക്ളാസെടുത്തു.