പാറശാല: കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ മാവിളക്കടവിൽ പ്രവർത്തിച്ചു വരുന്ന ഗവ. ആയുർവേദ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിനായി കെ. ആൻസലൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ടങ്സ്റ്റൺ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സന്തോഷ് കുമാർ, സുധാർജ്ജുനൻ തുടങ്ങിയവർ പങ്കെടുത്തു.