stellus

തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മർച്ചന്റ് ഷിപ്പിംഗ് ചട്ടത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്രെല്ലസ് പറഞ്ഞു. ഫെഡറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒ.എൽ.ജി ലിറ്റിൽ ഫ്ലവർ മത്സ്യത്തൊഴിലാളി വനിതാ സ്വയംസംഘത്തിനുള്ള സ്വയംതൊഴിൽ വായ്പ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുബോട്ടുകളിൽ ഉപജീവനത്തിനായി മത്സ്യബന്ധനം നടത്തുന്നവർക്കിടയിൽ ഈ നിയമം അടിച്ചേല്പിക്കുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.