lalitha

കിളിമാനൂർ: കല്ലുമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഭരതന്നൂർ കല്ലുമല വീട്ടിൽ ലളിതയ്‌ക്കാണ് (65) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ കല്ലുമലയിൽ തൊഴിലുറപ്പ് ഭാഗത്ത് 16 പേരടങ്ങുന്ന സംഘം തോട് വൃത്തിയാക്കുന്നതിനിടെ സമീപത്തെ പുരയിടത്തിൽ നിന്ന് പാഞ്ഞെത്തിയ പന്നി ലളിതയെ ആക്രമിക്കുകയായിരുന്നു. ലളിതയുടെ ഒരു കാലിന് പൊട്ടലും മുഖത്ത് മുറിവുമുണ്ട്. ലളിത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓടി രക്ഷപെടുന്നതിനിടെ ഷീബ, ദിവ്യ എന്നിവർക്കും പരിക്കേറ്റു.