തിരുവനന്തപുരം: സംസ്ഥാന വോളിബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് 14ന് നീറമൺകര മഹാദേവ ക്ലബിൽ നടക്കും. രാവിലെ 8.30ന് അർജുന അവാർഡ് ജേതാവ് കെ.സി. ഏലമ്മ ഉദ്ഘാടനം ചെയ്യും. അഫിലിയേറ്റ് ചെയ്‌ത ക്ലബുകൾ 13ന് മുമ്പ് രജിസ്റ്റർ ചെയ്യണം. 1999ന് ശേഷം ജനിച്ച താരങ്ങൾ വയസ് തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 8ന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 9447325080, 9446613758.