തിരുവനന്തപുരം : ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദുക്കളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നിലവിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച എൽ.ഡി ക്ലർക്ക്, സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തുടങ്ങിയ തസ്തികയിലേക്കുള്ളവർ സംവരണം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഓൺലൈനായി മറ്റു സർട്ടിഫിക്കറ്റുകൾക്കൊപ്പം 31ന് മുമ്പ് അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറിയ്ക്ക് നേരിട്ടോ തപാൽ മാർഗോ സമർപ്പിക്കണം. വിശദവിവരങ്ങളും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.kdrb.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.