പാറശാല: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വിരാലി വിമല ഹൃദയ ഹൈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും പവർ ലിഫ്റ്റിംഗ് താരവുമായ ജനിഫയെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ കെ. ആൻസലൻ എം.എൽ.എ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രഥമാദ്ധ്യാപിക ലൈല പ്രകാശ്, മറ്റ് അദ്ധ്യാപകർ. പി.ടി.എ പ്രസിഡന്റ് വർഗീസ്, എസ്.എം.സി ചെയർമാൻ സിന്ധുകുമാർ തുടങ്ങിയവർ പങ്കെടുത്തു. കസാക്കിസ്ഥാനത്തിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിലെ അംഗമാണ് ജനിഫ. പി.