kovalam

കോവളം: മോട്ടോർ ബൈക്ക് സ്റ്റേഷനറി കടയിലേക്ക് പാഞ്ഞുകയറി വാതിലിൽ ഇടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹ്യത്തിന് ഗുരുതര പരിക്കേറ്റു. കടയിൽ സാധനം വാങ്ങാനെത്തിയ ഒരാൾക്കും പരിക്കേറ്റു.കരിങ്കുളം വഴിമുക്ക് എം.ആർ.എം. സി.എസ്. ഐ. പളളിക്ക് സമീപം അനുഗ്രഹഭവനിൽ ഫ്ളേബർ വെൽബൻ-ബേബി ഫ്ളേവർ ദമ്പതികളുടെ ഇളയ മകനായ ഷോജി ഫ്ളേവർ (18) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന പുല്ലുവിള സ്വദേശി ബ്രയാനും ഗുരുതര പരിക്കേറ്റു. ഇയാൾ സ്വകാര്യ ൽ ചികിത്സയിലാണ്.വ്യാഴാഴ്ച്ച വൈകിട്ട് 6.40 ഓടെ പാച്ചല്ലൂർ കെ.എസ്.ഇ.ബി.ക്ക് സമീപത്താണ് അപകടം. തിരുവല്ലം- പാച്ചല്ലൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ഇവരുടെ ബൈക്ക് ഫുട്പാത്തിലെ സ്ലാബിൽ തട്ടി. നിയന്ത്രണം തെറ്റി സഫാ തട്ടുകടയ്ക്ക് സമീപത്തെ കടയിൽ ഇടിച്ച് കയറിയാണ് അപകടം.കടയിലെ ഇരുമ്പ് വാതിലിൽ ഇടിച്ചുവീണ ഇവർ റോഡിലേക്ക് തെറിച്ച് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇവരിൽ ഷോജി ഫ്ളേവറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാത്രി 8.40 ഓടെ മരിച്ചു. ബ്രയാൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. സഹോദരൻ ജോഷി ഫ്ളേവർ നിയമ വിദ്യാർഥിയാണ്. കോവളം പൊലീസ് കേസെടുത്തു