കാരക്കോണം : പനി ബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ സ്കൂളിലെ 4-ാം ക്ളാസ് വിദ്യാർത്ഥി അർജുൻ (9) മരിച്ചു. കാരക്കോണം തൂറ്റിയോട്ടുകോണം ശ്രീലക്ഷ്മി നിലയത്തിൽ മനോജിന്റെയും തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് ജീവനക്കാരിയായ കുമാരി അനിതയുടെയും മൂത്തമകനാണ് അർജുൻ. സഹോദരി അഞ്ജന. സംസ്കാരം നടത്തി.