mr-ravi

കഴക്കൂട്ടം: സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ ജില്ലാപഞ്ചയത്ത് അംഗവുമായ മുരുക്കുംപുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം ലാൽഭവനിൽ എം.ആർ. രവി (72) നിര്യാതനായി. ഭാര്യ ചന്ദ്രിക. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ശാന്തി കവാടത്തിൽ. മുൻ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്,മുൻ സി.ഐടിയു സംസ്ഥാന കമ്മിറ്റിയംഗം,​ മംഗലപുരം, കഠിനംകുളം ലോക്കൽകമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.