കല്ലമ്പലം: ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിന്റെ സർക്കാർ ഉത്തരവ് അഡ്വ. ബി. സത്യൻ എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ. ഷീജക്ക് കൈമാറി. കഴിഞ്ഞ ദിവസം ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വികസനസമിതി സംഘടിപ്പിച്ച ചടങ്ങിലാണ് ഉത്തരവ് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീർ അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്. രാജീവ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രമീളാ ചന്ദ്രൻ, രതീഷ്, പഞ്ചായത്തംഗങ്ങളായ അജി, സുനിത, അജിതാ രാജമണി, സി.പി.എം ഒറ്റൂർ എൽ.സി സെക്രട്ടറി മുരളീധരൻ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ആർദ്രം പദ്ധതിയിലേക്ക് ഒറ്റൂർ ഉൾപ്പെടുത്തിയതിന് നാട്ടുകാരുടെ വകയായി പൗരസ്വീകരണവും എം.എൽ.എയ്ക്ക് നൽകി.