നെടുമങ്ങാട് : കഞ്ചാവ് കേസുകളിലും മോഷണക്കേസുകളിലും ഉൾപ്പെട്ട പ്രതിയും സുഹൃത്തും കഞ്ചാവുമായി പിടിയിൽ. ചിറ്റിയൂർക്കോണം വിനീത് ഭവനിൽ കിച്ചു എന്ന വി.വിനീത്,സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ വിനീത് രണ്ടര മാസമായി ഒളിവിലായിരുന്നു.വീടിനടുത്തുള്ള വാടക വീട്ടിൽ ഇയാൾ എത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ കീഴിലുള്ള സംഘം ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ സി.പി.ഒമാരായ സതി, വിജേഷ് എന്നിവർ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്. ഇരുവരും കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെടുത്തിട്ടുണ്ട്.തുടർ നടപടികൾക്കായി ഇവരെ മലയിൻകീഴ് പൊലീസിനു കൈമാറി.