വെഞ്ഞാറമൂട്: കുട്ടികളുടെ നാടക കളരിയായ വെഞ്ഞാറമൂട് ആലന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ശില്പശാല സംഘടിപ്പിച്ചു. കലാമണ്ഡലം സോണി കളരിക്ക് നേതൃത്വം നൽകി. വിദ്യ, കുമാരി നവമി എന്നിവരും കളരിയിൽ പങ്കെടുത്തു. സംഗീതജ്ഞനും കിളിമാനൂർ കൊട്ടാരം പ്രതിനിധിയുമായ രാമവർമ്മ തമ്പുരാൻ ശില്പശാല ഉദ്ഘാടനം ചെയ്തു, രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത ആമുഖ പ്രഭാക്ഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ അസിത ടീച്ചർ അദ്ധ്യക്ഷയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി. ജ്യോതി, അദ്ധ്യാപികയായ ലിജി, കേരള നടനം അദ്ധ്യാപിക ചിത്ര എന്നിവർ പങ്കെടുത്തു.