ചിറയിൻകീഴ്:അഴൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 1979 മുതലുള്ള എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി ബാച്ച് പ്രതിനിധികളുടെ യോഗം അഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു.യോഗം റിട്ട. അദ്ധ്യാപകൻ വിശ്വനാഥൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു.അഴൂർ ഗ്രാമപഞ്ചായത് അംഗം ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.പൂർവ വിദ്യാർത്ഥി ബാച്ച് പ്രതിനിധി കളായ ബിജു.ടി,എം.സുരേഷ്ബാബു,ജയകുമാർ,അഴൂർ ബിജു,റഹിം,പ്രശോഭന,ബിന്ദു,സുനികുമാർ എന്നിവർ സംസാരിച്ചു.സ്കൂളിന്റെ സമഗ്ര വികസനം, അക്കാഡമിക് നിലവാരം,സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകി. യോഗത്തിൽ 1979 മുതലുള്ള പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.ഭാരവാഹികളായി റിട്ട.ഹെഡ് മാസ്റ്റർ വിശ്വനാഥൻ ചെട്ടിയാർ (മുഖ്യരക്ഷാധികാരി), പ്രസിഡന്റ് ബിജു.റ്റി (പ്രസി‌ഡന്റ്),സുനികുമാർ, ഷൈൻ ദാസ്.യു,അനിൽകുമാർ.എം,ബിന്ദു.ബി.എൽ.എം (വൈസ് പ്രസിഡന്റുമാർ), സുരേഷ്ബാബു (സെക്രട്ടറി),നഹാസ്.എ,സജിത്കുമാർ.ബി,സുനിൽകുമാർ.ഡി (ജോയിന്റ് സെക്രട്ടറിമാർ),എം.റഹിം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.