തിരുവനന്തപുരം: ടിപ്പർ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടിപ്പർ, ജെ.സി.ബി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ 9ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനുകുമാർ, സെക്രട്ടറി സതീഷ് കുമാർ, അനിൽകുമാർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.