ktct-chairman-pj-nahas-ni

കല്ലമ്പലം: കേരളത്തിലെ മദ്രസാ അദ്ധ്യാപകരുടെ സംഘടനയായ ദക്ഷിണകേരളാ ലജ്നത്തുൽമു അല്ലി മിൻ (ഡി.കെ.എൻ.എം) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മേഖലാ തല വിളംബര ജാഥകൾക്ക് തുടക്കമായി. നാവായിക്കുളം മേഖലാ ജാഥ കടുവയിൽ നിന്നും അബ്ദുൽ ജബ്ബാർ മൗലവിയുടെ നേതൃത്വത്തിൽ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.ടി.സി.ടി ജനറൽസെക്രട്ടറി എ.എം.എ. റഹീം, കടുവയിൽ സദർ മു അല്ലിം ഇബ്രാഹിംകുട്ടി ബാഖവി, കടുവയിൽ ഷാജഹാൻ മൗലവി, മൻസുറുദ്ദീൻ റഷാദി, കല്ലമ്പലം മജീദ്‌, നിസാം കുടവൂർ, ഷാജു തോട്ടയ്ക്കൽ, സലീമുൽ അമാനി, എച്ച്.എൽ.നസീം മന്നാനി, മുഹമ്മദ്‌ ഫൈസി, സ്വഫ് വാൻ മന്നാനി, കടുവയിൽ അബൂബക്കർ മൗലവി എന്നിവർ പങ്കെടുത്തു. നാവായിക്കുളം മേഖലയിലെ അറുപതോളം മദ്രസകളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ ഡീസന്റ്മുക്കിൽ സമാപിച്ചു. സമാപന സമ്മേളനം യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു.