നെടുമങ്ങാട് : അരുവിക്കര ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര ഗ്രാമപഞ്ചായത്തിനും ജല അതോറിട്ടിക്കും നിവേദനം നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി,വാട്ടർ അതോറിട്ടി അരുവിക്കര എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് എന്നിവർ നിവേദനം കൈപ്പറ്റി. അരുവിക്കര ജലസംഭരണി പ്രാദേശിക പഠന ഗ്രൂപ്പ് കൺവീനർ അജിത്കുമാർ,ജില്ലാ ജോയിൻറ് സെക്രട്ടറി ബിജുകുമാർ, നെടുമങ്ങാട് മേഖല പ്രസിഡന്റ് രഞ്ജിത്ത്,അരുവിക്കര യൂണിറ്റ് പ്രസിഡന്റ് ഗണപതി പോറ്റി,സെക്രട്ടറി ശ്യാം,കളത്തറ യൂണിറ്റ് പ്രസിഡന്റ് അരുൺ തോന്നയ്ക്കൽ,വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ,വിനീഷ്‌ കളത്തറ,വിജയകുമാർ എന്നിവർ നേതൃത്വം നൽകി.