കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ തക്കലക്കടുത്ത് കൊറ്റിക്കോട്ടിൽ കള്ളവാറ്റ് വ്യാപാരികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വേണ്ടലികോട് വലിയ്യാറ്റ്മുഖം സ്വദേശി സേവ്യർ (65),മണലിക്കര എല്ലമാവിള സ്വദേശി തങ്കഡേവിഡ്സൺ (67),വലിയ്യാറ്റ്മുഖം സ്വദേശി ജെസ്‌റ്റസ് (39)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കീഴ്‌ചിത്രൻകോടിൽ കള്ളവാറ്റ് വിൽക്കുന്നതായി പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊറ്റികോട് പൊലീസ് എസ്.ഐ മുത്തുസ്വാമിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കീഴ്‌ചിത്രൻകോഡിൽ റോന്ത് ചുറ്റുകയായിരുന്നു. ഈ സമയം ബൈക്കിൽ വന്നവരെ നിറുത്തി പരിശോധിച്ചപ്പോഴാണ് ഇവരുടെ കൈയിൽ നിന്നു 2ലിറ്റർ കള്ളവാറ്റ് പിടികൂടിയത്. തുടർന്ന് ഇവർ ഒളിപ്പിച്ചു വച്ചിരുന്ന 20ലിറ്റർ കള്ളവാറ്റും പിടിച്ചെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി.