കുഴിത്തുറ: കന്യാകുമാരി കുലശേഖരം ഈഞ്ചക്കോട് സഹായമാത പള്ളിയിലെ കാണിക്ക വഞ്ചിയിലെ പണവും മാതാവിന്റെ ശില്പത്തിലെ അരപ്പവൻ വീതമുള്ള മാലയും മൂന്ന് സ്വർണ കുരിശും മോഷണം പോയി. ദിവസവും രാവിലെ തുറക്കുന്ന പള്ളി രാത്രി 8ന് അടയ്ക്കുകയാണ് പതിവ്. വെള്ളിയാഴ്ച രാത്രി പള്ളി 6ന് ഭാരവാഹികളാണ് ആദ്യം മോഷണ വിവരം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കുലശേഖരം പൊലീസ് എസ്.ഐ സുന്ദരലിംഗത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.