തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം മൂന്ന് ദിവസം പിന്നിട്ടു. കെ.എസ്. ശബരീനാഥൻ എം.എൽ.എ മൂന്നാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് തമ്പാനൂർ രവി,വർക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ,ആർ.അയ്യപ്പൻ, സെറ്റോ വൈസ് ചെയർമാൻ എ.കെ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.