നെടുമങ്ങാട് :കരകുളം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ ന്യയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന അഴിക്കോട് നസീറിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.മുൻ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.എ ഹക്കിമിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി മെമ്പർ കരകുളം സുകുമാരൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു.പാലോട് രവി,കരകുളം കൃഷ്ണപിള്ള,എസ്.അരുൺകുമാർ, കല്ലയം സുകു, എ.എം ഇല്യാസ്, സുരേഷ്, നൂർജഹാൻ,എസ്.എ റഹിം,പി.എ ബഷീർ,പി.എം സലാഹുദീൻ,എൻ.എൻ ബഷീർ,അനിൽകുമാർ തുടങ്ങിയവർ അനുസ്മരിച്ചു.