കടയ്ക്കാവൂർ: ബി.പി.സി.എൽ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കടയ്ക്കാവൂർ മേഖല കമ്മിറ്റി പള്ളിമുക്കിൽ നിന്ന് നിലക്കാമുക്ക് വരെ പന്തം കൊളുത്തി പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലി ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സുഹൈൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിഷ്ണു, മേഖല പ്രസിഡന്റ്‌ സിദ്ദിഖ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷമീർ, ഷാലു, സുഹൈദ്, അഹമ്മദ്‌, ജസീം എന്നിവർ നേതൃത്വം നൽകി.