ആറ്റിങ്ങൽ:വിദ്യാലയങ്ങളിൽ ഹരിതനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ എല്ലാ എൽ. പി. സ്കൂളുകളിലും പാചകത്തിനും, വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ നൽകി.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി.സുഷമ്മദേവി അദ്ധ്യക്ഷത വഹിച്ചു. ചെമ്പൂര് എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് തല വിതരണ സമ്മേളനത്തിൽ മഹേഷ്,ഗീത,ജയശ്രീ,മിനി,റീന,പി.ടി.എ. പ്രസിഡന്റ് അജി തെക്കുംകര എന്നിവർ സംസാരിച്ചു.