വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതും നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണ്. അത്തരം പ്രവർത്തനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു.