തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ശ്രീചിത്ര ഹോമിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിച്ച് ഉത്തരവായതിനെ തുടർന്നാണ് ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിച്ച് ഉത്തരവാകുന്നത്. 2014 ജൂലാ 1 ന് നിലവിലുള്ള 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കും. തുടർന്നുള്ള ക്ഷാമബത്ത നിരക്കുകൾ ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം അനുവദിക്കും.